കോഴിക്കോട് ബംഗാൾ സ്വദേശികളെ ആക്രമിച്ച സംഭവം; സിപിഐഎം പ്രവർത്തകർ പിടിയിൽ

കോഴിക്കോട് നാദാപുരത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ബംഗാൾ സ്വദേശികളെ ആക്രമിച്ച കേസിൽ സിപിഐഎം പ്രവർത്തകർ പിടിയിൽ. കല്ലാച്ചി സ്വദേശികളായ ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജൻ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതികളാണ്.
Read also: കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് മർദനം
ഈമാസം 19നാണ് പൗരത്വ നിയമത്തിനെതിരെ നാദാപുരം കല്ലാച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തിയത്. രാത്രി 9.30 ഓടെ മാർച്ചിൽ പങ്കെടുത്തവരുടെ ക്വാർട്ടേഴ്സിൽ കയറി നാല് പേരടങ്ങുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി ഉയർന്നത്. ബംഗാൾ സ്വദേശികളായ ഷഫീഖ് അലി ഇസ്ലാം, ഷജാ അബ്ദുള്ള മുണ്ട, അസാദുൽ മണ്ടൽ എന്നിവർക്കാണ് പരുക്കേറ്റത്. സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇല്ലിക്കൽ അഭിലാഷിനെയും മലയിൽ മനോജിനെയും അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here