പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ നിയമസഭ പ്രമേയം പാസാക്കും

പൗരത്വ നിയമ ഭേദഗതിയെ ഗവര്‍ണര്‍ പിന്തുണയ്ക്കുന്നതിനിടെ നിയമ ഭേദഗതിക്കെതിരെ നാളെ നിയമസഭ പ്രമേയം പാസാക്കും. ഭരണ, പ്രതിപക്ഷ മുന്നണികള്‍ സംയുക്തമായി പ്രമേയത്തെ പിന്തുണക്കും. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ബംഗാളിലേതു പോലെ കേരളത്തിലും സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടാന്‍ വഴിയൊരുങ്ങുകയാണ്.
പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരായി നീങ്ങാനാവില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒറ്റക്കെട്ടായി ഒരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുന്ന കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലെന്നും പാസാക്കിയാല്‍ പ്രതികരിക്കാമെന്നും ഗവര്‍ണര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നതിനു പിന്നാലെ ഇടതു മുന്നണിയും ഗവര്‍ണറെ വിമര്‍ശിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here