Advertisement

‘സ്ഥാനമൊഴിഞ്ഞ് ബിജെപി അധ്യക്ഷനാകുന്നതാകും ഉചിതം’: ഗവർണർക്കെതിരെ ടി എൻ പ്രതാപൻ

December 30, 2019
0 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ടി എൻ പ്രതാപൻ എംപി. ഗവർണർ കൂറ് പുലർത്തേണ്ടത് ഭരണഘടനയോടാണെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ഗവർണർ സ്ഥാനം രാജിവച്ച് ആരിഫ് മുഹമ്മദ് ഖാൻ ബിജെപി അധ്യക്ഷനാകുന്നതാകും ഉചിതമെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു.

അതിനിടെ ഗവർണറെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബും രംഗത്തെത്തിയിരുന്നു. ഗവർണർ തന്നേക്കാൾ വലിയ ചരിത്രകാരനായിരിക്കാമെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും താൻ കണ്ടിട്ടില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top