പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവനിൽ മാർച്ചിൽ സംഘർഷം. പ്രവർത്തകർ നരേന്ദ്രമോദിയുടെയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും ചിത്രങ്ങൾ പതിച്ച കോലം കത്തിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയും ജനറൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ അക്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ നരേന്ദ്രമോദിയുടെയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും ചിത്രങ്ങൾ പതിച്ച കോലം കത്തിച്ചു. ബിജെപിയുടെ അജണ്ട നടപ്പാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം കേരളത്തിൽ നടപ്പാവില്ലെന്ന് യുത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർഎൻഎസ് നുസൂർ. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പുളിമൂടുള്ള ജനറൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി ആളുകൾ പങ്കെടുത്തു.
Story high light: youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here