മഹാരാഷ്ട്രയില്‍ എന്‍സിപിയിലും കോണ്‍ഗ്രസിലും വിമത നീക്കം

മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സര്‍ക്കാരിന് ഭീഷണി സൃഷ്ടിച്ച് എന്‍സിപിയിലും കോണ്‍ഗ്രസിലും വിമത നീക്കം. ഉദ്ധവ് താക്കറെ മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ആണ് ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം സൂചിപ്പിച്ച് രണ്ട് പാര്‍ട്ടികളിലും രംഗത്തെത്തിയത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രി ആക്കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയുടെ എംഎല്‍എ പ്രകാശ് സോളന്‍കില്‍ രാജി പ്രഖ്യാപിച്ചു. അതേസമയം ശിവസേന നേതാവ് സജ്ഞയ് റാവുത്തിന്റെ പ്രതിഷേധം സഹോദരന് മന്ത്രി സ്ഥാനം നിഷേധിച്ചതിലാണ് സൂചന.
ഒന്നിന് പിറകെ ഒന്നായ് വിവിധ പ്രശ്‌നങ്ങളാണ് എന്‍സിപി മഹാരാഷ്ട്ര ഘടകത്തില്‍. ഇന്നലെ മന്ത്രിസഭ വികസനവും പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി പദവും ലഭിച്ചതോടെ എല്ലാം ശാന്തം ആകും എന്നായിരുന്നു ശരത് പവാര്‍ പ്രതിക്ഷിച്ചത്. പക്ഷേ പ്രതിക്ഷകളെ അസ്ഥാനത്താക്കി ഇന്നലെ സന്ധ്യയോടെ തന്നെ പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ മറനീക്കി പുറത്ത് വന്നു.
അജിത് പവാറിനും വിമത നീക്കം നടത്തിയ ഭൂരിപക്ഷം അംഗങ്ങള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചതാണ് വിഷയം സങ്കീര്‍ണമാക്കിയത്. ശരത് പവാറിനെ സന്ദര്‍ശിച്ച ഒരു വിഭാഗം എംഎല്‍എമാര്‍ കടുത്ത അത്യപ്തി രേഖപ്പെടുത്തി. ആപത്ത് ഘട്ടത്തില്‍ ഉറച്ച് നിന്നവരെ പവാറും പാര്‍ട്ടിയും വിലമതിച്ചില്ല എന്നതായിരുന്നു വിമര്‍ശനം.
മന്ത്രിസ്ഥാനം ലഭിക്കും എന്ന് കരുതപ്പെട്ടിരുന്ന പ്രകാശ് സോളന്‍കില്‍ തന്റെ എംഎല്‍എ പദവി രാജി വയ്ക്കും എന്ന് പ്രഖ്യാപിച്ചാണ് നേത്യത്വത്തെ വെട്ടിലാക്കിയത്. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, നസീം ഖാന്‍, പ്രണിതി ഷിന്‍ഡെ, സംഗ്രാം തോപ്‌ടെ, അമീന്‍ പട്ടേല്‍, രോഹിദാസ് പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. ഇവര്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ചു.
ശിവസേനയുമായുള്ള സഖ്യത്തില്‍ തുടക്കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ശിവസേന വക്താവ് സജ്ഞയ് റാവത്തും പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുത്തില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here