മരട് ഫ്‌ളാറ്റ് പെളിക്കൽ; 650 കിലോ നിയന്ത്രിത സ്‌ഫോടക വസ്തുക്കൾ എത്തി

തീരദേശ നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള 650 കിലോയുടെ സ്‌ഫോടക വസ്തുക്കൾ മൂവാറ്റുപുഴയിൽ എത്തിച്ചു. എഡിഫിസ് കമ്പനിക്കു വേണ്ടി 150 കിലോയും ആൽഫ സെറീൻ തകർക്കുന്ന വിജയ് സ്റ്റീൽസിനു വേണ്ടി 500 കിലോയുടെ സ്‌ഫോടക വസ്തുക്കളുമാണ് നാഗ്പൂരിൽ നിന്നും എത്തിച്ചിട്ടുള്ളത്.
എഡിഫിസിന്റേത് അങ്കമാലി മഞ്ഞപ്രയിലും വിജയ് സ്റ്റീൽസിന്റേത് മൂവാറ്റുപുഴയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരം തന്നെ ഹോളിഫെയ്ത്ത്, ജെയിൻ, കായലോരം എന്നീ ഫ്‌ളാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും.
സ്‌ഫോടനം നടത്തുന്നതിനുള്ള എതിർപ്പില്ലാ രേഖ (എൻ.ഒ.സി.) തിങ്കളാഴ്ച ജില്ലാ കളക്ടർ എസ്. സുഹാസ് കമ്പനികൾക്ക് നൽകിയിരുന്നു. ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്ക ഉദ്യോഗസ്ഥർ നേരിട്ട് സംസാരിച്ച് ഇല്ലാതാക്കുമെന്നും അധികൃതർ അറിയിച്ചു. ഫ്‌ളാറ്റുകൾ നിലംപതിക്കുമ്പോഴുള്ള പ്രകമ്പനം സെക്കൻഡിൽ 25 മി.മീറ്ററിൽ ഒതുങ്ങുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here