Advertisement

‘പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള കരുത്ത് പുതിയവർഷം നമുക്ക് പ്രദാനം ചെയ്യട്ടേ’; പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

December 31, 2019
1 minute Read

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എല്ലാവർക്കും ഹൃദ്യമായ പുതുവർഷം ആശംസിച്ചു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തെ ഒന്നിച്ചുനിർത്തുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് നേരെ വെല്ലുവിളി ഉയരുന്ന ഈ ഘട്ടത്തിൽ പരസ്പരം സ്‌നേഹത്തോടും വിശ്വാസത്തോടും ഒന്നിച്ചുനിന്ന് പ്രതിസന്ധിയെ അതിജീവിക്കുവാനുള്ള കരുത്ത് പുതിയവർഷം നമുക്ക് പ്രദാനം ചെയ്യട്ടേ എന്ന് രമേശ് ചെന്നിത്തല ആശംസിച്ചു.

നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതുവത്സരാശംസകൾ നേർന്നിരുന്നു. ‘സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരുംവർഷം പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം’ ഗവർണർ ആശംസയിൽ പറഞ്ഞു.

 

Story Highlights- New Year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top