ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ

പുതുവർഷം ഇങ്ങെത്തിക്കഴിഞ്ഞു. ലോകത്ത് സമോവയിലാണ് 2020 ആദ്യം എത്തിയത്. അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറാണ് സമോവ സ്ഥിതി ചെയ്യുന്നത്.
പുതുവർഷം രണ്ടാമത് എത്തുക ന്യൂസിലാൻഡിലായിരിക്കും. പിന്നീട് ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ..അങ്ങനെ നീളും പട്ടിക. മധ്യ പെസിഫിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബേക്കേർസ് ദ്വീപിലാണ് ഏറ്റവും ഒടുവിൽ പുതുവർഷം എത്തുക.
Read Also : ഇത്തരം വിചിത്ര ആചാരങ്ങളിലൂടെയാണ് ലോകം ന്യൂയർ ആഘോഷിക്കുന്നത്…
ഇന്ത്യയിൽ പുതുവത്സരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രധാന നഗരങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലും കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പുതുവത്സരാഘോഷത്തിനായി എത്തുന്ന കൊച്ചിൻ കാർണിവൽ വേദിയായ ഫോർട്ട് കൊച്ചിയാലാണ് ഏറ്റവും കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേക പൊലീസ് കൺട്രോൾ റും തുറന്നു. വൈകിട്ട് മൂന്ന് മുതൽ തോപ്പുംപടി പാലം, ഹാർബർ പാലം, ഇടക്കൊച്ചി, കുമ്പളങ്ങി, കമാലക്കടവ് എന്നിവിടങ്ങളിൽ പ്രത്യേക പൊലീസ് പിക്കറ്റുകൾ ഏർപെടുത്തിയിട്ടുണ്ട്.
Story Highlights- Happy New Year, New Year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here