പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം

പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം
അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭാംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കും. എതിര്‍ക്കാന്‍ ബിജെപിക്ക് സഭയില്‍ ഒരംഗം മാത്രമാണുള്ളത്.
നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്ര സമീപനമാണെന്നും നിയമം സമത്വ തത്വത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രമേയം പാസാക്കിയാല്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Story Highlight –Special legislative session,CM, Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here