Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസിലെ ഭിന്നത തടസമെന്ന് മുഖ്യമന്ത്രി

January 1, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസിലെ ഭിന്നത തടസമെന്ന് മുഖ്യമന്ത്രി. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. ജനുവരി 26 ലെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ കോൺഗ്രസിനോട് അഭ്യർത്ഥിക്കുകയാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സർവകക്ഷി യോഗ തീരുമാനപ്രകാരം തുടർ പ്രവർത്തനങ്ങൾക്ക് തന്നെയും പ്രതിപക്ഷ നേതാവിനെയുമാണ് ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി. ഇരുവരും കൂടിയാലോചന നടത്തുന്നുണ്ട്. 26 ലെ മനുഷ്യചങ്ങലക്ക് മുന്നോടിയായി സർവകക്ഷിയോഗമില്ല.

ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. സർക്കാരുമൊത്ത് സംയുക്ത സമരം നടത്തുന്നതിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top