Advertisement

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനവ്യാപകമായി പ്രതിഷേധം; ഇന്നും ടെസ്റ്റ് മുടങ്ങി

May 6, 2024
1 minute Read
driving test protest kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. ഇന്നും പലയിടങ്ങളിലും ടെസ്റ്റ് മുടങ്ങി. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരം മുട്ടത്തറയിൽ വീണ്ടും ടെസ്റ്റ് തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ടെസ്റ്റ് തടഞ്ഞത്. സിഐടിയുവിലും ഒരു വിഭാഗം ആളുകൾ ടെസ്റ്റ് ബഹിഷ്കരിക്കുന്നു. സമരം താത്കാലികമായി നിർത്താൻ തീരുമാനിച്ചത് സംസ്ഥാന കമ്മിറ്റി. ജില്ലാ കമ്മിറ്റിക്ക് ആ നിലപാട് ഇല്ല.

കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ്‌ – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 പേർക്കാണ്. ഒരാൾ ടെസ്റ്റിനെത്തിയെങ്കിലും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഇന്ന് നടത്തേണ്ട ടെസ്റ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഉദ്യോഗസ്ഥർ മടങ്ങി.

തൃശ്ശൂരിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തൃശ്ശൂർ അത്താണിയിലെ ഗ്രൗണ്ടിൽ ടെസ്റ്റിനായി ആരും എത്തിയില്ല. അത്താണിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ആദ്യ സർക്കുലറിനേക്കാൾ അശാസ്ത്രീയമായ സർക്കുലർ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകൾ പറയുന്നു. കോർപ്പറേറ്റുകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ടെസ്റ്റ് കാറുകളിൽ ഡ്യൂവൽ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല എന്നും ഉടമകൾ പറയുന്നു.

Story Highlights: driving test protest kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top