ഹോണ്ട ആക്ടിവ 6ജി ജനുവരിയില്‍ എത്തും

ഹോണ്ട ആക്ടിവ 6ജി ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇന്ത്യന്‍ വിപണിയിലെ സ്‌കൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരും വില്‍പ്പനയും ഉള്ള മോഡലാണ് ഹോണ്ടയുടെ ആക്ടിവ.

പ്രതിമാസം അനുസരിച്ച് 2.5 ലക്ഷം ആക്ടിവ യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 15 ന് ആക്ടിവ 6ജി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്ടിവ 6ജി യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിഎസ് ആറ് എഞ്ചിന്‍ കരുത്തിലാകും പുതിയ മോഡല്‍ വിപണിയില്‍ എത്തുക. ഹോണ്ട നിന്നുള്ള മൂന്നാമത്തെ ബിഎസ് ആറ് മോഡലാകും ആക്ടിവ 6ജി. നേരത്തെ ആക്ടിവ 125 ബിസ് ആറ് പതിപ്പിനെയും, എസ്പി 125 ബിഎസ് ആറ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

110 സിസി നിരയിലേക്ക് എത്തുന്ന പുതിയ മോഡലില്‍ മുന്‍ തലമുറകളിലേതില്‍ നിന്ന് രൂപത്തിലും കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ആക്ടിവ 5ജി യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6ഏ യുടെ സവിശേഷതകളായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാം തലമുറ ആക്ടിവയുടെ സവിശേഷതയായിരിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവയ്ക്കും.

Story Highlights- The Honda Activa 6G

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More