‘വരനെ ആവശ്യമുണ്ട്’; സുരേഷ് ഗോപി- ശോഭന ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് ദുൽഖർ

ശോഭനയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ പേര് പുറത്ത് വിട്ട് ദുൽഖർ സൽമാൻ. സമൂഹ മാധ്യമത്തിലൂടെയാണ് താരം പത്രത്തിലെ മാട്രിമോണിയൽ പരസ്യത്തിന്റെ രൂപത്തിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന തലക്കെട്ട് പുറത്ത് വിട്ടിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ദുൽഖറിന്റെ തന്നെ വേഫറർ ഫിലിംസും എം സ്റ്റാർ പ്രൊഡക്ഷൻസും ചേർന്നാണ്.
Read Also: ‘പുതുവർഷം ഇവനെ കണ്ട് തുടങ്ങൂ’; വീഡിയോ പങ്കുവച്ച് സച്ചിൻ തെണ്ടുൽക്കർ
‘ഈ ദശാബ്ദം തുടങ്ങുന്നത് തികച്ചും സ്‌പെഷ്യലായ പോസ്റ്ററുമായാണ്, അതും തികച്ചും സ്‌പെഷ്യലായ ഒരു സിനിമയുടെ. ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദർശനും താനും അഭിനയിക്കുന്ന ഈ പടം മലയാള സിനിമയിലെ രണ്ട് തലമുറയുടെ കൂടിച്ചേരലാണ്, അതും വളരെയധികം കൊടുക്കൽ വാങ്ങലുകളുള്ള രണ്ട് തലമുറയുടെ ഈ വർഷത്തിലേക്കും സിനിമയിലേക്കും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.’ എന്ന കുറിപ്പുമുണ്ട് പോസ്റ്ററിനൊപ്പം.
ശോഭനയും സുരേഷ് ഗോപിയും കല്യാണി പ്രിയദർശനും ദുൽഖറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ഉർവശി, മേജർ രവി, ലാലു അലക്‌സ്, ജോണി ആന്റണി, വാഫാ ഖദീജ എന്നിവരുമുണ്ട്. കല്യാണി അഭിനയിക്കുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് സ്വന്തം.
varane avashyamund, dulkar salman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here