Advertisement

വിദേശത്തെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ബീഫ് കഴിക്കുന്നു; കാരണം പറഞ്ഞ് കേന്ദ്രമന്ത്രി

January 2, 2020
0 minutes Read

വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ബീഫ് കഴിക്കുന്നതിന് കാരണം പറഞ്ഞ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യ മൂല്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കാത്തതിനാലാണ് അവർ ബീഫ് കഴിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതിനാൽ സ്‌കൂളുകളിൽ ഭഗവത് ഗീത ശ്ലോകങ്ങൾ പഠിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

വിദേശ രാജ്യങ്ങളിലെത്തുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും പോത്തിറച്ചി കഴിക്കാൻ തുടങ്ങിയിരിക്കുകയാണ്. കുട്ടികളെ സംസ്‌കാരത്തെ കുറിച്ചും പൈതൃക മൂല്യങ്ങളെ കുറിച്ചും പഠിപ്പിക്കാത്തതാണ് അതിന് കാരണം. പിന്നീട് മക്കൾ പരിചരിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതി പറയുമെന്ന് ഗിരിരാജ് സിംഗ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top