പുതുവത്സര ആഘോഷത്തിനിടെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ട സംഭവം; മാപ്പ് ചോദിച്ച് മാർപാപ്പ

പുതുവത്സരാഘോഷത്തിനിടെ തന്‍റെ കൈയിൽ പിടിച്ചുവലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് മാർപാപ്പ.
സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് മാർപാപ്പ ക്രിസ്മസ് പുൽക്കൂടിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കൈയിൽ കടന്നുപിടിച്ച സ്ത്രീ പിടിവിട്ടില്ല. ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് മാർപാപ്പയെ വലിച്ചു. ക്ഷുഭിതനായ മാർപാപ്പ യുവതിയുടെ കൈയ്യിൽ അടിച്ചു.
ഇന്നലെ കുർബാന അർപ്പിക്കുന്നതിനിടെയാണ് മാർപാപ്പ സംഭവത്തിൽ ക്ഷമ ചോദിച്ചത്. ചില സമയത്ത് എല്ലാവർക്കും ക്ഷമ നശിക്കുമെന്നും അത്തരമൊരു സന്ദർഭത്തിലാണ് തന്‍റെ ക്ഷമയും നശിച്ചതെന്ന് പറഞ്ഞു. ചീത്ത മാതൃകയ്ക്ക് താൻ ക്ഷമചോദിക്കുന്നുവെന്നും എൺപത്തിമൂന്നുകാരനായ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
Story Highlights- Pope Francis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here