ആറു മണിക്കൂർ ജോലി ആഴ്ചയിൽ നാലു ദിവസം; ഞെട്ടിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിൻലൻഡിൻ്റെ സന്ന മരിൻ തെരഞ്ഞെടുക്കപ്പെട്ടത്. ആ അതിശയം മാറുന്നതിനു മുൻപ് തന്നെ മട്ടൊരു വിപ്ലവകരമായ പ്രഖ്യാപനത്തിലൂടെ സന്ന മരിൻ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആറു മണിക്കൂർ വീതമുള്ള നാല് പ്രവൃത്തി ദിവസങ്ങൾ ഉൾക്കൊള്ളുന്ന ഒരാഴ്ച എന്ന ആശയമാണ് സന്ന ഫിൻലൻഡിൽ പ്രഖ്യാപിച്ചത്.
സാധാരണയായി എട്ടു മണിക്കൂർ വീതമുള്ള അഞ്ച് പ്രവൃത്തി ദിവസങ്ങളാണ് ഒരു ആഴ്ചയിലുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അങ്ങനെയാണ് നിയമം. ഫിൻലൻഡിലും അങ്ങെനെയായിരുന്നു. അതാണ് സന്ന പരിഷ്കരിക്കുന്നത്. പുതിയ പ്രവൃത്തി സമയം നടപ്പിലാക്കുന്നതിനു മുൻപ് അത് സ്വയം ഒന്ന് പരീക്ഷിക്കാനാണ് സന്നയുടെ തീരുമാനം.ആറു മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം സന്നയും അവരുടെ രാഷ്ട്രീയ സഖ്യവും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ഇതിൽ വിജയിച്ചാൽ ഫിന്നിഷ് ജനത ദിവസം ആറു മണിക്കൂർ മാത്രം പണിയെടുത്ത് ആഴ്ചയിൽ മൂന്നു ദിവസത്തെ അവധിയും ആസ്വദിക്കും.
34കാരിയായ സന്ന മരിൻ ഡിസംബർ 9നാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന സന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായിരുന്നു. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്റ്റിറിന്നെ പരാജയപ്പെട്ടു. തുടര്‍ന്നാണ് സന്ന ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്.
ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്‌സിയ് ഹൊന്‍ചരുകിന് മറികടന്നാണ് ഏറ്റ്വും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന അധികാരമേല്‍ക്കുന്നത്. അധികാരത്തിലേറുമ്പോള്‍ ഒലെക്‌സിയ് ഹൊന്‍ചരുകിന് 35 വയസായിരുന്നു പ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here