ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി തിരുവനന്തപുരം കുടുംബകോടതിയിൽ

ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി തിരുവനന്തപുരം കുടുംബകോടതിയിൽ.

1974ൽ അനുരാധ പഡ്വാളിനും ഭർത്താവ് അരുൺ പഡ്വാളിനും ജനിച്ച കുഞ്ഞായിരുന്നു കർമ്മലയെന്നാണ് അവകാശവാദം. ബോളിവുഡിൽ തിരക്കായതോടെ കുഞ്ഞിനെ നോക്കാൻ കുടുംബസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ പൊന്നച്ചനേയും ഭാര്യയേും ഏൽപിക്കുകയായിരുന്നുവെന്നാണ് കർമ്മല പറയുന്നു. പിന്നീടൊരിക്കലും കുഞ്ഞിനെ ഏറ്റെടുക്കാൻ അനുരാധ തയാറായില്ലെന്നാണ് പരാതി.

മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവ്വനവും നിഷേധിക്കപ്പെട്ടതിനാൽ 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് കർമ്മല മോഡക്‌സിന്റെ ആവശ്യം.

 

Story Highlights- anuradha paudwal, daughterനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More