Advertisement

ചെറുതുരുത്തിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ

January 3, 2020
0 minutes Read

ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

ബുധനാഴ്ച അർധരാത്രിയാണ് ചിത്രയെ ഭർത്താവ് മോഹനൻ അമ്മയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും നാടുവിട്ടു. തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം കീഴടങ്ങുകയായിരുന്നു.

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ട് സംസാരിക്കുന്നതിനിടെ ചിത്ര പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് മോഹനൻ മൊഴി നൽകി. മോഹനന്റെ സുഹൃത്തുക്കളായ രവികുമാറിനും കൃഷ്ണകുമാറിനും കൊലപാതകത്തെപ്പറ്റി പൂർണമായും അറിയില്ലെന്നാണ് പൊലീസ് കരുതുന്നത്. മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടായിരുന്നു കൊല്ലപ്പെട്ട ചിത്ര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top