‘നടപ്പിലാക്കില്ലെന്നു പറയാൻ ഇത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല’; മുഖ്യമന്ത്രിക്കെതിരെ അബ്ദുല്ലക്കുട്ടി

ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ലെന്നറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്നു പറയാൻ അത് പിണറായി വിജയൻ്റെ ഭാര്യ പുറപ്പെടുവിച്ച ഉത്തരവല്ലെന്നാണ് അബ്ദുല്ലക്കുട്ടി പരിഹസിച്ചത്. കോഴിക്കോട് മുക്കത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി വിശദീകരണ പരിപാടിയിൽ സംസാരിക്കുകയായിരുനു അബ്ദുല്ലക്കുട്ടി.
“ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത്. അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാം. ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ഇന്ത്യയിലെ മതേതരത്വം തകരും. എന്നാൽ, ഇന്ത്യ ഹിന്ദു ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കും. ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യം എവിടെയുമില്ല. അയൽ രാജ്യങ്ങളിൽ ഭൂരിപക്ഷ പീഡനത്തിൻ്റെ പേരിൽ ഇന്ത്യയിലെത്തി പുഴുക്കളെ പോലെ ജീവിക്കുന്നവരോടുളള കാരുണ്യമാണ് പൗരത്വ നിയമം”- അബ്ദുല്ലക്കുട്ടി പറഞ്ഞു.
കേരളത്തിലെ മുസ്ലിം പള്ളികളിൽ പറയുന്നത് കേന്ദ്ര സർക്കാരിനെതിരായ പച്ചയായ രാഷ്ട്രീയമാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. ഇപ്പോൾ നടക്കുന്നത് രാജ്യദ്രോഹ സമരമാന്. അത് കോൺഗ്രസിൻ്റെ ഭാവി തുലക്കും. കോൺഗ്രസും കമ്യൂണിസ്റ്റും സംസ്ഥാനം മാറിമറിച്ച് വികസനം മുരടിപ്പിച്ചു. ഇരു കൂട്ടരുടെയും സംഭാവന ദാരിദ്ര്യം മാത്രമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാവണമെങ്കിൽ പുതിയ ഭരണം കേരളത്തിൽണ്ടാവണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അതേ സമയം, പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള ആശങ്കയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി(65)യാണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Pinarayi Vijayan, CAA, NRC, BJP, AP Abdullakkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here