ഓസ്‌ട്രേലിയയിലെ കാട്ടുതീ; രക്ഷാപ്രവര്‍ത്തനവുമായി നാവികസേന രംഗത്ത്

ഓസ്‌ട്രേലിയയില്‍ കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി നാവികസേന രംഗത്ത്. കാട്ടുതീ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാന്‍ നാവികസേനയുടെ രണ്ട് കപ്പലുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
വിക്ടോറിയയിലെ മലാകൂട്ടയില്‍ നിന്ന് നൂറുകണക്കിനാളുകളെയാണ് നാവികസേനയുടെ കപ്പലുകളില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കുന്നത്. നാവികസേനയുടെ എച്ച്എംഎഎസ് ചൗള്‍സ്, എംവി സൈകാമോര്‍ എന്നീ കപ്പലുകള്‍ രക്ഷാദൗത്യത്തിനായി വിയോഗിച്ചിരിക്കുന്നതായി എംപി, ഡാരന്‍ ചെസ്റ്റര്‍ വ്യക്തമാക്കി. അപ്രതീക്ഷതമായ സാഹചര്യങ്ങളിലൂടെയാണ് ഓസ്‌ട്രേലിയന്‍ ജനത കടന്നു പോകുന്നതെന്നും ചെസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ നിന്നൊഴിപ്പിച്ച ആളുകളെ 16 മണിക്കൂര്‍ യാത്ര ചെയ്ത് വെല്‍ഷ്പൂള്‍ തുറമുഖത്തെത്തിക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാത്രി കാട്ടുതീ കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചതോടെ ആളുകള്‍ കൂട്ടമായി ബീച്ചുകളില്‍ അഭയം തേടിയിരുന്നു. ഇന്നലെ രാത്രി വ്യോമസേനയും അറുപതോളം ആളുകളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here