Advertisement

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 3, 2020
2 minutes Read

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കാസര്‍ഗോഡ് ഇന്‍സ്‌പെക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസിനെയാണ് ഇന്ന് പുലര്‍ച്ചയോടെ ബേക്കല്‍ ടൗണില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

ഹൃദയ സംബന്ധമായ അസുഖം മൂലം ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു റിജോ. അതുകൊണ്ടുത്തന്നെ മരണ കാരണം ഹൃദയാഘാതമാണോ എന്ന് പൊലീസ് സംശയിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി റിജോയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും. നാലുവര്‍ഷമായി ഐബിയുടെ കാസര്‍ഗോഡ് യൂണിറ്റില്‍ ഇന്‍സ്‌പെക്ടറായിരുന്നു റിജോ.

Story Highlights- Central Intelligence Bureau inspector , found dead inside his car

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top