അതിശൈത്യം; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് മൂന്നാർ. മൂന്നാറിൽ അതിശൈത്യം അനുഭവപ്പെട്ട് തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങിൽ വൻ തിരക്കാണ് മൂന്നാറിൽ അനുഭവപ്പെട്ടത്.
ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്നത് ചെണ്ടുവരയിലാണ്. മൂന്ന് ഡിഗ്രിയാണ് ഇവിടുത്തെ താപനില. നെന്മലയിൽ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളിൽ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മൂന്നാർ ഡൗണിൽ ഏഴ് ഡിഗ്രിയും രേഖപ്പെടുത്തി.
വരുംദിവസങ്ങളിൽ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
story highlights- heavy cold, munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here