നെടുമ്പാശേരിയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സ്വര്‍ണവേട്ട ; പിടികൂടിയത് 131 കിലോ സ്വര്‍ണം

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സ്വര്‍ണവേട്ട. 131 കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ആറു കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തു. ആകെ 68 കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടിയതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു.
45.3 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് സ്വര്‍ണ്ണക്കടത്ത് കൂടിയത്. ഡിസംബറില്‍ മാത്രം 38 കിലോയും നവംബറില്‍ 20 കിലോ സ്വര്‍ണവും പിടികൂടി. കള്ളപ്പണം പിടിച്ചെടുക്കുന്നതിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. 21 കേസുകളിലായി 3.32 കോടിയുടെ വിദേശ കറന്‍സിയും 23 കേസുകളിലായി 1.28 കോടി രൂപയ്ക്ക് ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തു. 17 കോടി രൂപയുടെ വിദേശ നാണ്യ വിനിമയ കേസ് രജിസ്റ്റര്‍ ചെയ്തു.
ആറു കോടി രൂപ വിലമതിക്കുന്ന 4.5 കിലോ ഹാഷിഷ് ഓയിലും പിടികൂടി. 65 ലക്ഷം രൂപ വിലമതിക്കുന്ന 1530 കാര്‍ട്ടണ്‍ വിദേശ സിഗററ്റും യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ആകെ 367 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു. 69 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ പുലേല നാഗേശ്വര റാവൂ, കമ്മീഷണര്‍മാരായ സുമിത് കുമാര്‍, മുഹമ്മദ് യൂസഫ് എന്നിവരുടെ നിര്‍ദേശ പ്രകാരം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ഫ്രാന്‍സിസ് കോടംകണ്ടത്തിലിന്റെ നേത്യത്വത്തില്‍ 4 യൂണിറ്റുകളാണ് കള്ളക്കടത്തുകള്‍ പിടികൂടിയത്. സി ജോഗ്, പി ി അജിത് കുമാര്‍, റോയ് വര്‍ഗീസ്, റോമി പൈനാടന്‍, മൊയ്തീന്‍ നൈന എന്നീ കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് വേട്ടയ്ക്ക് നേതൃത്വം നല്‍കി.
Story Highlights- Nedumbassery, 131kg of gold was seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here