Advertisement

ശ്രീകാര്യത്ത് അമ്മയേയും കുഞ്ഞിനേയും കാറിടിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് ആർടിഒ

January 3, 2020
1 minute Read

തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയയേും കുഞ്ഞിനേയും കാറിടിച്ച സംഭവത്തിൽ നടുപടിയുണ്ടാകുമെന്ന് ആർടിഒ. കാറുടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജുമോൻ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, കാർ കസ്റ്റഡിയിൽ എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. വിഷയത്തിൽ ബാലാവകാശ കമ്മീഷനും ഇടപെട്ടു. കാറുടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു. കാറുടമയുടേത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഡിജിപിയും ജില്ലാ കളക്ടറും റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.

Read also: ‘കുട്ടിയെ നേരെ പിടിച്ചോളണം, കാറിൽ ബ്ലഡ് ആക്കരുത്’; കാറുടമയിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് ശ്രീകാര്യത്ത് അപകടത്തിൽപ്പെട്ട യുവതി

അതിനിടെ അപകടത്തിനിടയാക്കിയ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യുവാണ് കാറുടമ. ഇയാളുടെ ഭാര്യയുടെ പേരിലാണ് കാറെടുത്തിരിക്കുന്നത്. ഡിസംബർ 28നായിരുന്നു ശ്രീകാര്യത്ത് അപകടം നടന്നത്. രേഷ്മ എന്ന യുവതിയും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇവര് സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top