Advertisement

ബിഡിജെഎസില്‍ നിന്ന് സുഭാഷ് വാസു പുറത്തേക്ക്; ഷോക്കോസ് നോട്ടീസിന് വിശദീകരണം നല്‍കാനുള്ള കാലാവധി ഏഴ് ദിവസമായി ചുരുക്കി

January 3, 2020
0 minutes Read

ബിഡിജെഎസില്‍ നിന്ന് സുഭാഷ് വാസു പുറത്തേക്ക്. ഷോക്കോസ് നോട്ടീസിന് വിശദീകരണം നല്‍കാനുള്ള കാലാവധി ഏഴ് ദിവസമായി നേതൃത്വം ചുരുക്കി. അതേസമയം സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് അമിത്ഷാക്ക് കത്ത് നല്‍കി.

ജനുവരി 16ന് എസ്എന്‍ഡിപി, ബിഡിജെഎസ് നേതൃത്വത്തിനെതിരെ സുഭാഷ് വാസു പത്രസമ്മേളനം വിളിച്ചിരിക്കെയാണ് പുറത്താക്കല്‍ എത്രയും വേഗത്തിലാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ഇതിന്റെ ഭാഗയായി കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള കാലാവധി ഏഴ് ദിവസമായി ചുരുക്കി. നേരത്തെ 15 ദിവസമാണ് അനുവദിച്ചിരുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയുടെ ബന്ധപ്പെട്ട മുഴുവന്‍ ഘടകങ്ങളിലും സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ സുഭാഷ് വാസു പുറത്തേക്ക് തന്നെയെന്ന് ഏറെക്കുറെ നേതൃത്വം ഉറപ്പിച്ച മട്ടാണ്. രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പുറത്താക്കല്‍ തന്നെയാകും നടപടി.

അതേസമയം സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് അമിത്ഷായ്ക്ക് കത്ത് നല്‍കി. കഴിഞ്ഞ ഡിസംബര്‍ 18ന് ഡല്‍ഹിയില്‍ അമിത്ഷായെ സന്ദര്‍ശിച്ച വേളയില്‍ തുഷാര്‍ നേരിട്ട് കത്ത് കൈമാറുകയായിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാറിന്റെ പേരാണ് പകരം നിര്‍ദേശിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top