‘ഞാൻ ഫ്രീയാണ്, നിങ്ങളുടെ കോളിനായി കാത്തിരിക്കുന്നു; ബിജെപിയുടെ സിഎഎ ടോൾ ഫ്രീ നമ്പറിലേക്ക് വിളിപ്പിക്കാൻ അടവുകൾ

പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നൽകാൻ ബിജെപി പുറത്തിറക്കിയ നമ്പർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മറ്റുപലവിധത്തിൽ. ഇതോടെ ബിജെപിയെ വിമർശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളുടെ ഇടയിൽ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാനാണ് ബിജെപി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചത്. എന്നാൽ ‘നെറ്റ്ഫ്‌ളിക്‌സിൽ ആറ് മാസത്തേക്ക് ഫ്രീ സബ്‌സ്‌ക്രിപ്ഷൻ നേടാൻ ഈ നമ്പറിൽ വിളിക്കൂ’, ‘ഞാൻ ഇപ്പോൾ ഫ്രീയാണ് നിങ്ങളുടെ കോളിനായി കാത്തിരിക്കൂ’, തുടങ്ങി അശ്ലീല ചുവയുള്ള മെസ്സേജുകളിലടക്കം ഈ നമ്പർ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ മെസ്സേജുകൾ കണ്ട് ഈ നമ്പറിലേക്ക് വിളിക്കുന്നതോടെ ഇവർ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽപ്പെടുമെന്നാണ് ആരോപണം.
मैं सभी देशवासियों से अपील करता हूँ कि प्रधानमंत्री श्री नरेंद्र मोदी जी द्वारा पाकिस्तान, बांग्लादेश और अफगानिस्तान से आए अल्पसंख्यकों को न्याय व अधिकार देने वाले CAA पर अपना समर्थन देने के लिए 8866288662 पर missed call दें।#IndiaSupportsCAA pic.twitter.com/BYPuoU2oIN
— Amit Shah (@AmitShah) January 3, 2020
അതേസമയം, ഇതിനെ തള്ളി നെറ്റ്ഫഌക്‌സ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചരണം വ്യാജമാണെന്നും സൗജന്യ സബ്‌സ്‌ക്രിപ്ഷണിനായി ബാക്കി എല്ലാവരെയും പോലെ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കണമെന്ന് നെറ്റ്ഫഌക്‌സ് ട്വീറ്റ് ചെയ്തു.
Story Highlights- CAA, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here