Advertisement

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് തൃശൂരില്‍; സുരക്ഷ ശക്തമാക്കി

January 4, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതി വിവാദത്തിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് തൃശൂരില്‍. പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്‍ഷിക മേള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. പൊലീസ് അക്കാഡമിയിലെ ദേശീയ സെമിനാറിലും ഗവര്‍ണര്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തും ഗവര്‍ണര്‍ പ്രതികരിച്ച സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിയമഭേദഗതിയില്‍ നിയമസഭയ്ക്ക് ഇടപെടാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍. ഉച്ചയ്ക്ക് വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മറ്റ് പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top