Advertisement

‘സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്; ഗവർണറുടെ പ്രസ്താവന അഭികാമ്യം അല്ല’; എംഎ ബേബി

April 12, 2025
2 minutes Read

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ​ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ നിന്നുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. സുപ്രീംകോടതി വിധി അംഗീകരിക്കാൻ കേരള ഗവർണർ സന്നദ്ധൻ ആകേണ്ടിയിരുന്നു. ​ഗവർണറുടെ പ്രസ്താവന ഒട്ടും അഭികാമ്യം അല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പാർലമെന്റ് നിയമം നിർമ്മിക്കുകയാണെങ്കിൽ ശരി. ബില്ലുകളിൽ അപാകതയുണ്ടെങ്കിൽ ഗവർണർമാർ ബില്ലുകൾ തിരിച്ചയക്കണം. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമങ്ങൾ പോലും ഒരു ഗവർണറെ പിരിച്ചുവിടാൻ വേണ്ടെന്ന് എംഎ ബേബി പറയുന്നു.

Read Also: ‘ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല; ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കും?’ സുപ്രീംകോടതി വിധിക്കെതിരെ ഗവർണർ

ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ​ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതി വിധിക്കെതിരെ വിമർശനം ഉന്നയിച്ചത്. സുപ്രീംകോടതി വിധി നിയമനിർമ്മാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നായിരുന്നു ​ഗവർണർ പറഞ്ഞത്. ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവർണർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഭേദഗതിക്കുള്ള അവകാശം പാർലമെൻ്റിനാണ്. ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാർ എങ്ങനെ തീരുമാനിക്കുമെന്ന് ​ഗവർണർ ചോദിക്കുന്നു. വിഷയം ഭരണഘടന ബെഞ്ചിന് വിടണം ആയിരുന്നു. സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്ന് ​ഗവർണർ പറയുന്നു.

കോടതികൾ ഭരണഘടനാ ഭേദഗതി ചെയ്താൽ നിയമനിർമ്മാണ സഭ പിന്നെ എന്തിനാണെന്ന് രാജേന്ദ്ര അർലേക്കർ ചോദിച്ചു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാകും, പക്ഷേ അത് പാർലമെന്റ് തീരുമാനിക്കണമെന്ന് ​ഗവർണർ പറയുന്നു.

Story Highlights : CPIM General secretary MA Baby against Governor Rajendra Arlekar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top