പൗരത്വ നിയമ ഭേദഗതി; കോൺഗ്രസ് എംഎൽഎമാരുടെ ലോങ് മാർച്ച് ആറ്, ഏഴ് തീയതികളിൽ നടക്കും

പൗരത്വ നിയമ ദേദഗതിക്കെതിരെ കോൺഗ്രസ് എംഎൽഎമാർ നടത്തുന്ന ലോങ് മാർച്ച് കോഴിക്കോട് ആറ്, ഏഴ് തീയതികളിൽ നടക്കും. ജില്ലയിൽ എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിലാണ് ലോങ് മാർച്ച്.
ജനുവരി 6 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് കൊടുവള്ളിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണിക്ക് മൂഴിക്കൽ നിന്ന് ആരംഭിച്ച് ഫാറൂഖ് പേട്ടയിൽ അവസാനിക്കുന്ന രണ്ടാം ദിന പര്യടനത്തിന്റെ സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
story highlights- congress long march
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here