Advertisement

ഈ മാസം 11ന് മരട് ഫ്‌ളാറ്റ് പരിസരത്ത് നിരോധനാജ്ഞ; 10ന് മോക്ക് ഡ്രിൽ

January 4, 2020
1 minute Read

മരട് ഫ്‌ളാറ്റ് പൊളിക്കലിന്റെ ഭാഗമായി ഈ മാസം 11ന് മരട് ഫ്‌ളാറ്റ് പരിസരത്ത് നിരോധനാജ്ഞ. ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

സ്‌ഫോടനത്തിന് 30 മിനിറ്റ് മുമ്പേ സമീപ റോഡുകളിൽ ഗതാഗതം നിയന്ത്രിക്കും. മരടിൽ കൺട്രോൾ റൂം തുറക്കും. ദേശീയപാതയിൽ കുണ്ടന്നൂർ ഭാഗത്തും ഗതാഗത നിയന്ത്രണമുണ്ടാകും. ഇതിലൂടെ വരുന്ന വാഹനങ്ങൾ വഴി തിരിച്ച് വിടും. ജനുവരി 10ന് മോക്ക് ഡ്രിൽ നടക്കും. ദേശീയ പാതയിൽ ഗതാഗത ക്രമീകരണമുണ്ടാകും. സ്‌ഫോടനത്തിന് മുമ്പ് സൈറണുകൾ മുഴക്കും. മൂന്നാം സൈറണിലാകും സ്‌ഫോടനം നടക്കുക.

Read Alsoമരട് ഫ്‌ളാറ്റ് പൊളിക്കൽ; സമീപത്ത് നിന്ന് കൂടുതൽ ആളുകൾ വീടൊഴിയുന്നു

കേരളത്തിൽ ആദ്യമായാണ് സ്‌ഫോടനത്തിലൂടെ ഫ്‌ലാറ്റുകൾ തകർക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പേർ ഇത് കാണാൻ പ്രദേശത്ത് എത്തിച്ചേരും. ഫ്‌ളാറ്റ് പൊളിക്കൽ കാണാൻ ജനങ്ങൾക്ക് അവസരം നൽകും. പ്രത്യേക സ്ഥലങ്ങൾ ഇതിനായി നൽകും. ഇതിന് പുറമെ ഫ്‌ലാറ്റുകൾ തകർക്കുമ്പോൾ ഉയരുന്ന പൊടിശല്യം ഇല്ലാതാക്കാനായി ടാങ്കർ ലോറികളിലും അഗ്‌നി രക്ഷാ സേനയുടെ വാഹനങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

Story Highlights- Maradu Flat,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top