Advertisement

നിലമ്പൂരിൽ വഞ്ചിച്ച് പോയവർക്ക് കണക്കുതീർക്കാനുള്ള അവസരമാണ്, എം സ്വരാജ് എന്റെ അനിയൻ: അൻവറിനെതിരെ എം എ ബേബി

1 day ago
2 minutes Read

പി വി അൻവറിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വഞ്ചിച്ച് പോയവർക്ക് കണക്കുതീർക്കാനുള്ള അവസരമാണ് നിലമ്പൂരിൽ എന്ന് എം എ ബേബി പറഞ്ഞു. ഒപ്പം നിന്നവരെ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. ചന്തക്കുന്നിലും ചുങ്കത്തറയിലുമായി നടക്കുന്ന മഹാ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം എ ബേബി.

എം സ്വരാജ് തൻറെ അനിയൻ ആണെന്നും എം എ ബേബി പറഞ്ഞു. മതവിശ്വാസത്തെ രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്തുന്ന പ്രവണത നിലമ്പൂരിലും ഉണ്ടാകുന്നുവെന്നും എം എ ബേബി വിമർശിച്ചു. കെ സി വേണുഗോപാലിനെ പരിഹസിച്ച് എം എ ബേബി രംഗത്തെത്തി. കൈക്കൂലിയുടെ നിർവചനം യഥാർത്ഥത്തിൽ അറിയാവുന്നത് കോൺഗ്രസ് നേതാക്കൾക്ക്. കുംഭകോണങ്ങൾ നടത്തി പരിചയമുള്ള ആളുകളാണ് അവരെന്നും ബേബി മറുപടി നൽകി.

Story Highlights : M A Baby aginst p v anvar on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top