ഫെലോഷിപ്പ് അനുവദിക്കുന്നില്ല; മലയാളം സർവകലാശാലയിലെ ഗവേഷണ പദ്ധതികൾ താളം തെറ്റുന്നു

മലയാളം സർവകലാശാലയിലെ ഗവേഷണ പദ്ധതികൾ താളം തെറ്റുന്നു. 2019 ൽ പ്രവേശനം നേടിയവർക്ക് ഫെലോഷിപ്പ് അനുവദിക്കാതായതോടെ നിരവധി വിദ്യാർത്ഥികൾ ഗവേഷണമവസാനിപ്പിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ഉടൻ ഫെലോഷിപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ സർവകലാശാല ക്യാമ്പസിൽ അനിശ്ചിതകാല രാപ്പകൽ സമരം തുടരുകയാണ്.
എം.ഫില്ലിന് 21 ഗവേഷകരും പിഎച്ച്ഡിക്ക് 11 ഗവേഷകരുമാണ് ഈ വർഷം പ്രവേശനം നേടിയത്. എംഫിൽ വിദ്യാർത്ഥികൾക്ക് മാസം 4000 രൂപയും ഒരുവർഷം കണ്ടിജൻസി ഫണ്ടായി 5000 രൂപയുമാണ് ഫെലോഷിപ്പായി സർവകലാശാല നൽകുന്നത്. പിഎച്ച്ഡി വിദ്യർത്ഥികൾക്ക് മാസം 12,000 രൂപയും വർഷം കണ്ടിജൻസി ഫണ്ടായി 7500 രൂപയുമായിരുന്നു ഫെലോഷിപ്പ്.
എന്നാൽ, ഈ വർഷം മുതൽ സർവകലാശാല ഫെലോഷിപ്പുകൾ നിർത്തലാക്കി. ഈ കാരണത്താൽ പല വിദ്യാർത്ഥികൾക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഗവേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് സർവകലാശാലയിൽ 2018 വരെ പ്രവേശനം നേടിയ ഗവേഷകർക്ക് ഫെലോഷിപ്പ് അനുവദിച്ചിരുന്നു. 2019 ലെ പ്രവേശന നോട്ടിഫിക്കേഷനിൽ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു. ഗവേഷണം അവസാനിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഫെല്ലോഷിപ്പ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു വർഷത്തെ ഫെലോഷിപ്പിനായി സർവകലാശാലയ്ക്ക് ആവശ്യം 28 ലക്ഷം രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here