Advertisement

സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കും ; പിണറായി വിജയന്‍

January 4, 2020
Google News 1 minute Read

കേന്ദ്ര മാതൃകയില്‍ സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം പാണ്ടിക്കാട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 150 അംഗങ്ങളാണ് പരിശീലനം പൂര്‍ത്തിയാക്കി തണ്ടര്‍ ബോള്‍ട്ട് സേനയുടെ ഭാഗമായത്.

പതിനെട്ട് മാസത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഏഴാം കമാന്‍ഡോ സംഘം പുറത്തിറങ്ങിയത്. പാണ്ടിക്കാട് ക്യാംപില്‍ ആറ് പ്ലാറ്റിയൂണുകളിലായി നിരന്ന സേനയുടെ സല്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. സാധാരണക്കാരന് ആശ്വാസവും സന്തോഷം പകരുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സേനാ അംഗങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിച്ച മുഖ്യമന്ത്രി കേന്ദ്ര മാതൃകയില്‍ സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി പറഞ്ഞു.

ചടങ്ങില്‍ കൗണ്ടര്‍ ടെററിസം ആന്റ് ഇന്‍സര്‍ജന്‍സി സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
കമാന്‍ഡോകളുടെ ത്രസിപ്പിക്കുന്ന സായുധ പ്രകടനങ്ങളും, ദൗത്യങ്ങളുടെ പ്രദര്‍ശനവും കാണികള്‍ക്ക് ആവേശമായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജനപ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരേഡ് വീക്ഷിക്കാന്‍ കൊളപ്പറമ്പിലെ പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തി.

Story Highlights- Industrial security forces, kerala, pinarayi vijayan 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here