Advertisement

‘സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്’; മുഖ്യമന്ത്രിയെ വിമർശിച്ച് കാനം രാജേന്ദ്രൻ

January 4, 2020
0 minutes Read

ഭൂപരിഷ്‌ക്കരണ നിയമ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്‌ക്കരണംഇന്നത്തെ നിലയിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകിയത് അച്യുതമേനോൻ ആണ്. ഇതിന്റെ ക്രഡിറ്റ് ആർക്കും ഷെയർ ചെയ്യേണ്ടതില്ല. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും കാനംഓർമപ്പെടുത്തി.

ഭൂപരിഷ്‌കരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സിപിഐ തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ ധനമന്ത്രിയും സിപിഐഎം നേതാവുമായ ഡോക്ടർ തോമസ് ഐസക്കിനെ വേദിയിലിരുത്തിയായിരുന്നു പിണറായിക്ക് കാനത്തിന്റെ മറുപടി.

സിപിഐ തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ തുടർന്ന് സംസാരിച്ച ധനമന്ത്രി ടി എം തോമസ് ഐസക്ക് വിവാദങ്ങളിലേക്ക് കടന്നതേയില്ല. കോൺഗ്രസ് നേതാവ് വി എം സുധീരൻ, സിപിഐ മന്ത്രിമാരായ വി എസ് സുനിൽ കുമാർ, ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top