പാറശാല സെന്തിൽ വധശ്രമക്കേസ്; മുഖ്യപ്രതിയായ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയിൽ

പാറശാല സെന്തിൽ വധശ്രമ കേസിൽ മുഖ്യ പ്രതി പിടിയിലായി. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം കാരാളി ഷിബിനാണ് പിടിയിലായത്. പരിക്കേറ്റ സെന്തിലിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല.
ഇന്ന് പുലർച്ചയോടെയാണ് കാരാളി ഷിബിൻ പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയായ ഷിബിൻ സിപിഐഎം കാരാളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സെന്തിലിനെ ആക്രമിച്ച ശേഷം തമിഴ് നാട്ടിലേക്ക് കടന്ന ഇയാളെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ബിപിൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
അതേ സമയം കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പാറശാല സിഐക്കെതിരെ നടപടി എടുപ്പിക്കുമെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി.
ചക്ക വ്യാപാരിയായ സെന്തിൽ രാജിനെ പുതുവത്സരാഘോഷങ്ങൾക്കിടെയാണ് സംഘം ആക്രമിച്ചത്. നോക്കുകൂലിയുടെ പേരിലായിരുന്നു അക്രമം. വാരിയെല്ലുകൾ പൊട്ടിയ സെന്തിൽ ഇപ്പോഴും മെഡിൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സെന്തിലിന്റെ ശരീരത്തിൽ പ്രതികൾ കയറ്റി ഇറക്കിയ ഓട്ടോറിക്ഷ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Story Highlights: CPIM, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here