Advertisement

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കി നാട്ടുകാര്‍

January 4, 2020
0 minutes Read

തൃശൂര്‍ ചെങ്ങാലൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കി നാട്ടുകാര്‍. പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല് ക്രഷര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന സിലിക്ക ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങളാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത്.

ക്രഷര്‍ വിപുലീകരണത്തിന് അപേക്ഷ നല്‍കിയ മാട്ടുമല പൈനാടത്ത് ക്രഷര്‍ യൂണിറ്റില്‍ അനധികൃത നിര്‍മാണം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ ക്രഷര്‍ വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടായിട്ടും നിയമം മറികന്നുള്ള പ്രവര്‍ത്തനങ്ങള്‍ ക്രഷര്‍ യൂണിറ്റില്‍ തുടരുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ നിയമാനുസൃതമാണ് ക്രഷറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് പൈനാടത്ത് ക്രഷര്‍ യൂണിറ്റ് അധികൃതര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top