Advertisement

സ്‌കോട്ട് മോറിസണിന്റെ ഇന്ത്യ, ജപ്പാൻ സന്ദർശനം മാറ്റിവച്ചു

January 4, 2020
1 minute Read

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഇന്ത്യ, ജപ്പാൻ സന്ദർശനം മാറ്റിവച്ചു. രാജ്യത്ത് കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജനുവരി 13 മുതൽ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദർശനം ക്രമീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാർഷിക പരിപാടി എന്നിവയായിരുന്നു മോറിസന്റെ സന്ദർശനത്തിലെ പ്രധാന അജണ്ടകൾ. ഇന്ത്യയിൽ നിന്ന് നേരെ ജപ്പാനിലേക്ക് പറക്കാനായിരുന്നു തീരുമാനം.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ മേഖലകളിൽ കാട്ടുതീ ആളിപടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കമുള്ള യാത്ര മാറ്റിവെച്ചത്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻറെ ഓഫീസ് അറിയിച്ചു. മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ ഓസ്‌ട്രേലിയയിൽ ഇതുവരെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. ന്യൂ സൗത്ത് വെയ്‌സിലും വികോറിയയിലും മാത്രമായി 1,200 വീടുകൾ കത്തിനശിച്ചു.

Story Highlights- Scott Morrison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top