ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം

ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം. ഇന്ന് പുലർച്ചെ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയാണ് കാട്ടുതീയുടെ തീവ്രതയിൽ അൽപം കുറവുണ്ടാക്കിയത്. അതേസമയം വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഏതാണ്ട് ഇരുനൂറോളം കാട്ടുതീകളാണ് ഓസ്‌ട്രേലിയയിൽ ഇപ്പോഴും പടർന്നുകൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അധികൃതർ കഷ്ടപ്പെടുകയായിരുന്നു. പുലർച്ചെ മുതൽ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥ അഗ്‌നിശമന ശ്രമങ്ങളെ വേഗത്തിലാക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
സൗത്ത് വേൽസ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഈ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും തീര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. നാവിക സേനയുടെ കപ്പലിലാണ് ഇവരെ തീരങ്ങളിലെത്തിച്ചത്. കാട്ടുതീയെതുടർന്ന് കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 ആയി.
ലക്ഷകണക്കിന് മൃഗങ്ങളാണ് ഇതിനകം വെന്തുമരിച്ചത്. സൗത്ത് ആസ്‌ട്രേലിയയിൽ മാത്രം 14000 ഹെക്ടർ ഭൂമി കത്തി നശിച്ചു. 3000ത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
Story Highlights- Australia fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here