2020ൽ ആദ്യമായി ഇന്ത്യ കളത്തിലിറങ്ങുന്നു; ശ്രീലങ്കൻ പരമ്പരക്ക് ഇന്നു തുടക്കം

ഇക്കൊല്ലത്തെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയാണ് ഇന്ന് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ക്രിക്കറ്റ് ലോകത്ത് കാഴ്ച വെച്ച അപ്രമാദിത്വം തുടരുക എന്ന ലക്ഷ്യം മുൻനിർത്തിയാവും ഇന്ത്യ ഇറങ്ങുക. അസമിലെ ഗുവാഹത്തിയിൽ രാത്രി 7 മണിക്കാണ് മത്സരം.

മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം പരമ്പരയിലും ടീമിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനൽ ഇലവനിലെത്താൻ സാധ്യതയില്ല. കഴിഞ്ഞ പരമ്പരകളിൽ ലോകേഷ് രാഹുലിനൊപ്പം രോഹിത് ശർമ്മ ഇന്നിംഗ്സ് ഓപ്പൺ ചെയ്തപ്പോൾ ഇത്തവണ രോഹിതിനു പകരം ധവാൻ കളിക്കും. ബാറ്റിംഗ് നിരയിൽ മറ്റ് മാറ്റങ്ങൾ ഉണ്ടായേക്കില്ല. ബുംറയും നവദീപ് സെയ്നിയുമാവും പേസ് അറ്റാക്ക് നയിക്കുക.

ശ്രീലങ്കൻ ടീമിലാവട്ടെ മാസങ്ങൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ആഞ്ജലോ മാത്യൂസും കളിച്ചേക്കില്ല. കുശാൽ മെൻഡിസും പുറത്തിരിക്കും. ഇസിരു ഉഡാന, ദാസുൻ ഷനക എന്നിവർ ഓൾറൗണ്ടർ ടാഗിൽ ടീമിൽ ഇടം നേടും.

നേരത്തെ, മത്സരത്തിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ബാനറുകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവകൾക്കെല്ലാം വിലക്കുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയുള്ള നടപടിയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലക്കാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.

Story Highligts: T-20, India, Srilankaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More