അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ല ; ഇറാന്‍

അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രകോപനം. ഇറാനിലെ വിശുദ്ധ നഗരമായ ക്യോം ജാംകരന്‍ മസ്ജിദിന് മുകളില്‍ ചെങ്കൊടി ഉയര്‍ന്നത് അടക്കം യുദ്ധസമാനമായ സഹച്ചര്യമാണ് മേഖലയിലുള്ളത്. ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തിന് പ്രതികാരം ചെയ്യാനുള്ള ആഹ്വാനമാണ് ഈ ചെങ്കൊടി. ചരിത്രത്തില്‍ ആദ്യമായാണ് ജാംകരന്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയരുന്നത്.
ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടി സൈനികമായി തന്നെ നല്‍കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വിലയിരുത്തല്‍. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വെച്ചാണു സുലൈമാനി കൊല്ലപ്പെട്ടതെന്നതിനാല്‍ പ്രതികാരം ഇറാഖില്‍ തന്നെ കൊടുക്കാനാവും കൂടുതല്‍ സാധ്യത. അതേസമയം, നേരിട്ടുള്ള സൈനികാക്രമണം കൂടുതല്‍ ശക്തമായ പ്രത്യാക്രമണത്തിനു വഴിതെളിക്കുമെന്നിനാല്‍, ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ചായിരിക്കും പ്രഹരം. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ ചെറുതും വലുതുമായ സൈനികത്താവളങ്ങളോ സൈനിക സാന്നിധ്യമോ ഉണ്ട്. ഇവയില്‍ ഏതും ആക്രമിക്കപ്പെടാം. ഇറാന്റെ ആക്രമണ ഭീഷണി നേരിടാന്‍ മൂവായിരം സൈനികരെ അധികമായി ഗള്‍ഫ് മേഖലയില്‍ ഇതിനോടകം അമേരിക്ക വിന്യസിച്ചു.
അമേരിക്കയുടേത് ലോകത്തെ ഏറ്റവും മികച്ച സൈന്യമാണ്. ഇറാന്‍ ആക്രമിച്ചാല്‍ ശതകോടികളുടെ ആയുധങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇറാനിലെത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ അടുത്ത് പോലും രണ്ട് ലക്ഷം കോടി ഡോളറാണ് ആയുധങ്ങള്‍ക്കായി ഞങ്ങള്‍ ചെലവഴിച്ചത്. അമേരിക്കയുടേത് ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ സൈന്യമാണ്. ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത ആയുധങ്ങളുടെ മൂര്‍ച്ച ഇറാന് തിരിച്ചറിയേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്‍ സേനയുടെ പ്രതികരണം.
Story Highlights- US-Iran conflict, war situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here