ഹോസ്റ്റല്‍ ഫീസ് വര്‍ധന: എംഎച്ച്ആര്‍ഡി ആസ്ഥാനത്തേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ മാര്‍ച്ച് നാളെ

ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. വാഗ്ദാനങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ട് നാളെ എംഎച്ച്ആര്‍ഡി ആസ്ഥാനത്തേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തും. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും വിസി രാജിവെക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ളുടെ നിലപാട്.
പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്ത് വിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചനടത്താതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. ഇതോടെ മണ്‍സൂണ്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനായില്ല.
പരീക്ഷകള്‍ നടത്താന്‍ കഴിയാതെ വന്നതോടെ ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടത്താനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. എന്നാല്‍, ഇത് ബഹിഷ്‌ക്കരിക്കാനാണ് യൂണിയന്‍ തീരുമാനം. ഫീസ് വര്‍ധനവ് പൂര്‍ണമായി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Story Highlights- JNU student union, protest, MHRD headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here