Advertisement

ഇന്നെങ്കിലും ജയിക്കുമോ?; ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ

January 5, 2020
1 minute Read

ഐഎസ്എൽ ആറാം സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദാണ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം

പുതുവർഷത്തിലെ ആദ്യം ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം 8 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആകെ സമ്പാദ്യം. താരതമ്യേന ദുർബലരായ ഹൈദരാബാദിനെതിരെ വിജയം നേടി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. പരിക്ക് മൂലം പല താരങ്ങളും പുറത്തിരിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് തലവേദനയാകുന്നത്. എങ്കിലും ടീമിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് കോച്ച് എൽകോ ഷറ്റോരി പറയുന്നു.

വിജയ വഴിയിൽ തിരിച്ചെത്താനുള്ള കഠിന പ്രയത്നത്തിലാണ് ബ്ലാസ്റ്റേഴ്സ്. സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ഹൈദരബാദും രണ്ടാം ജയം തേടിയാണ് കൊച്ചിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ വിജയം നേടാനായതാണ് ഹൈദരബാദിന്റെ ആത്മ വിശ്വാസം കൂട്ടുന്നത്.

പലപ്പോഴും ഫൈനൽ തേർഡിലാണ് ബ്ലാസ്റ്റേഴ്സിനു കാലിടറാറുള്ളത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ഏറെ മുന്നിട്ടു നിൽക്കുമ്പോഴും ഫിനിഷിംഗിൽ മഞ്ഞപ്പട അമ്പേ പരാജയപ്പെട്ടു പോകുന്നു. ബെർലതമ്യൂ ഓഗ്ബച്ചെക്ക് ഇതുവരെ കഴിഞ്ഞ സീസൺ പ്രകടനത്തിൻ്റെ പകുതി പോലും കാഴ്ച വെക്കാനായിട്ടില്ല. റാഫേൽ മെസ്സി ബൗളി മാത്രമാണ് അല്പമെങ്കിലും ഗോൾ ദാഹം കാണിക്കുന്നത്.

ലീഡെടുത്തിട്ട് അത് കളഞ്ഞു കുളിക്കുന്ന പതിവും ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. അവസാന മിനിട്ടുകളിൽ വഴങ്ങുന്ന ഗോളുകൾ ബ്ലാസ്റ്റേഴ്സിന് ഒട്ടേറെ പോയിൻ്റുകൾ നഷ്ടമാക്കിയിട്ടുണ്ട്. സഹൽ അബ്ദുൽ സമദിനെ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന ഷറ്റോരിക്ക് താരങ്ങളുടെ പരുക്കും തിരിച്ചടിയാണ്.

Story Highlights: Kerala Blasters, ISL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top