പുതുവര്‍ഷത്തില്‍ പുത്തനുണര്‍വുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്; അഞ്ച് ഗോളുകള്‍ക്ക് ഹൈദരാബാദിനെ തകര്‍ത്തു

പുതുവര്‍ഷത്തില്‍ പുത്തനുണര്‍വുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. 14 ാം മിനിറ്റില്‍ത്തന്നെ ഗോള്‍ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഗോള്‍ തിരിച്ചടിച്ച് ലീഡ് തിരിച്ചുപിടിച്ചത്.
ബ്രസീലിയന്‍ താരം ബോബോയുടെ ഗോളിലാണ് 14 ാം മിനിറ്റില്‍ ഹൈദരാബാദ് ലീഡ് നേടിയത്. ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ, വ്‌ലാറ്റ്‌കോ ദ്രൊബറോവ്, റാഫേല്‍ മെസി ബൗളി, സെയ്ത്യാസെന്‍ സിംഗ് എന്നിവരാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകളാണ് ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ നേടിയത്. മുപ്പത്തിമൂന്നാം മിനിറ്റിലും 75 ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍.
39 ാം മിനിറ്റില്‍ വ്‌ലാറ്റ്‌കോ ദ്രൊബറോവും 45 ാം മിനിറ്റില്‍ റാഫേല്‍ മെസി ബൗളിയും 59 ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിംഗും ഗോളുകള്‍ നേടി. പത്ത് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം എട്ട് പോയിന്റ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആകെ സമ്പാദ്യം. ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയാണ് ഹീറോ ഓഫ് ദ മാച്ച്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here