രാജീവ് രവി- നിവിൻ പോളി കൂട്ടുകെട്ടിൽ ‘തുറമുഖം’: ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ് ലുക്കുമായി താരം

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മാസ് ലുക്കാണ് നിവിന് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പിറകിൽ കപ്പലുകൾ നിർത്തിയിട്ടിരിക്കുന്ന തുറമുഖവും പ്രക്ഷോഭക്കാരും പൊലീസും തമ്മിലുള്ള സംഘർഷവും ചിത്രീകരിച്ചിട്ടുണ്ട്.
നിവിൻ പോളിയാണ് സമൂഹ മാധ്യമത്തിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. ബിജു മേനോൻ, നിമിഷാ സജയൻ, പൂർണിമാ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ചിത്രം നിർമിക്കുന്നത് തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ്. തിരക്കഥ- ഗോപൻ ചിദംബരം.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തിൽ വൈറസിന് ശേഷം പൂർണിമാ- ഇന്ദ്രജിത്ത് താരജോഡികൾ ഒരുമിച്ച് അഭിനയിക്കുന്നു. ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ ആയിരുന്നു നിവിന്റെ അവസാന റിലീസ്.
nivin pauly, rajeev ravi, thuramugham first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here