സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമായാണ് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 57 പൈസയായും ഡീസലിന് 72 രൂപ 24 പൈസയുമായി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധന വിലയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്. ഇറാനിലും ഇറാഖിലും ചേര്‍ന്നാണ് ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്‍. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ വീണ്ടും ഇന്ധനവില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
Story Highlights- petrol – diesel price, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here