‘രാഹുലും പ്രിയങ്കയും കലാപത്തിന് പ്രേരിപ്പിക്കുന്നു’; രൂക്ഷ വിമർശനവുമായി അമിത് ഷാ

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തി കലാപത്തിന് പ്രേരിപ്പിക്കുകയാണ് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ ഡൽഹിയിൽ പറഞ്ഞു.
പൗരത്വം നഷ്ടമാകുമെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുകയാണ്. എന്നാൽ ആർക്കും പൗരത്വം നഷ്ടമാകില്ലെന്നാണ് തനിക്ക് പറയാനുള്ളത്. പൗരത്വ നിയമ ഭേദഗതിയിൽ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ലെന്നും അമിത് ഷാ പറഞ്ഞു.
പാകിസ്താനിലെ നങ്കാന ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവത്തിലും അമിത് ഷാ പ്രതികരിച്ചു. ‘കെജ്രിവാൾ, സോണിയാ ഗാന്ധി, രാഹുൽ ഉൾപ്പെടെയുള്ളവർ കണ്ണു തുറക്കണമെന്നും ആക്രമിക്കപ്പെട്ട സിഖുകാർ എവിടേയ്ക്ക് പോകുമെന്ന് പറയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here