ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം: തുണിസഞ്ചിയില്‍ പൂജാ സാധനങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കാന്‍ തീരുമാനം

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഉണ്ടെങ്കിലും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന പൂജാ സാധനങ്ങള്‍ വെല്ലുവിളിയാകുന്നു. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണിസഞ്ചിയില്‍ പൂജാ സാധനങ്ങള്‍ കൊണ്ടുവരാന്‍ ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് മാലിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇരുമുടിക്കെട്ടിലേക്കുള്ള അവല്‍, മലര്‍, കര്‍പ്പൂരം, മഞ്ഞള്‍, പനിനീര്‍ എന്നിവ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചാണ് തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്നത്. കടയില്‍ നിന്ന് പൂജ സാധനങ്ങള്‍ വാങ്ങി അതുപോലെ ഇരുമുടി കെട്ടില്‍ നിറച്ച് കൊണ്ട് വരുന്നതാണ് പ്രശ്‌നം.
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം എല്‍ഇഡി വാളിലൂടെ ഉള്‍പ്പടെ ശബരിമലയില്‍ നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെ മുഖ്യ മാലിന്യ പ്രശ്‌നം കുടിവെള്ള കുപ്പികളായിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ള വില്‍പ്പന പൂര്‍ണമായി നിരോധിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കാനായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here