Advertisement

‘സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു; ആഘോഷിക്കേണ്ട സമയം അല്ല, മാറേണ്ട സമയം ആണ്’: രാജീവ് ചന്ദ്രശേഖർ

5 hours ago
1 minute Read

മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ആണ് വികസിത കേരളം കൺവെൻഷൻ മുന്നോട്ട് വച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഷൈൻലാൽ BJP അംഗത്വം എടുത്തത് അതിൻ്റെ തെളിവ്. സർക്കാർ വാർഷികത്തിന് തങ്ങളെ ആരെയും ക്ഷണിച്ചില്ല.

ആഘോഷിക്കേണ്ട സമയം അല്ല. മാറേണ്ട സമയം ആണ്. സംസ്ഥാന സർക്കാർ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു. ആഘോഷിക്കാൻ എന്താണ് ഉള്ളത്. ആശാ പ്രവർത്തകരോ സിപിഒ ഉദ്യോഗാർത്ഥികളോ കർഷകരോ ആഘോഷിക്കുന്നതായി കാണുന്നില്ല. 26 ന് ബിജെപി ജനങ്ങൾക്ക് മുന്നിൽ പോയി സർക്കാർ എന്ത് ചെയ്തില്ല എന്ന് പറയും.

ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി 15 ദിവസം ആയി ഒന്നും ചെയ്തില്ല. ആഭ്യന്തരമന്ത്രി അല്ലെ രാജിവയ്ക്കേണ്ടത്. അതേസമയം ദേശീയപാത തകർന്നതിൽ വ്യക്തമായ മറുപടി പറയാതെ രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറി. അത് കോൺട്രാക്ടർ നോക്കുമെന്നും പ്രതികരണം.

അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷൈന് പാർട്ടിയിൽ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.

ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിലായിരുന്നു ഇക്കാര്യങ്ങൾ ഷൈൻ ലാൽ അറിയിച്ചത്.

Story Highlights : Rajeev Chandrasekhar against pinarayi govt anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top