Advertisement

ഉഷയെ ഞാന്‍ കൊന്നു, ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ട് ഭര്‍ത്താവ്

6 hours ago
3 minutes Read
husband killed wife in palakkad and sent audio message in whatsapp group

ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ഓഡിയോ സന്ദേശം. പാലക്കാടാണ് സംഭവം. പാലക്കാട് തൃത്താല ഒതളൂര്‍ കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനി ആണ് മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ഉഷനന്ദിനി മാസങ്ങളോളമായി തളര്‍ന്ന് കിടപ്പിലായിരുന്നു. (husband killed wife in palakkad and sent audio message in whatsapp group)

രാവിലെയാണ് കൊല നടത്തിയതെന്നാണ് വിവരം. ഉഷയെ ഞാന്‍ കൊന്നെന്നും എന്ത് ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നുമാണ് മുരളീധരന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്.

Story Highlights : husband killed wife in palakkad and sent audio message in whatsapp group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top