Advertisement

ഓസ്‌ട്രേലിയയിൽ വിവിധയിടങ്ങളിൽ ആശ്വാസമായി തണുത്ത കാറ്റും ചാറ്റൽ മഴയും

January 6, 2020
1 minute Read

കാട്ടുതീയിൽപ്പെട്ട് വലഞ്ഞ ഓസ്‌ട്രേലിയൻ ജനതയ്ക്ക് ആശ്വാസമായി തണുത്ത കാറ്റും ചാറ്റൽ മഴയും. ഇന്നലെ സിഡ്‌നി മുതൽ മെൽബൺ വരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയിൽസിലെ വിവിധയിടങ്ങളിലും ലഭിച്ച മഴ കാട്ടുതീയുടെ തീവ്രതയിൽ കുറവുണ്ടാക്കിയിട്ടുണ്ട്.

Read Also: ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം

ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ പാടുപെടുകയായിരുന്ന അഗ്‌നിശമനസേനാ പ്രവർത്തകർക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. കാട്ടുതീ നിയന്ത്രണവിധേയമായതോടെ ദിവസങ്ങളായി രാജ്യത്തിന്റെ പല പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഗതാഗത സംവിധാനം പുനഃസ്ഥാപിച്ചത് രക്ഷാപ്രവർത്തനത്തിന് ഗുണകരമായി. അതേസമയം, വ്യാഴാഴ്ച മുതൽ രാജ്യം കനത്ത ചൂടിനെ നേരിടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് 24 പേരാണ് കാട്ടുതീയിൽ മരിച്ചത്. 50 ലക്ഷം ഹെക്ടർ ഭൂമി കത്തി നശിച്ചു. രണ്ട് പേരെ കാണാതായി. ഏതാണ്ട് ഇരുനൂറോളം പ്രദേശങ്ങളിലെ കാട്ടുതീയാണ് ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ചത്.

 

 

 

australia, wild fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top